Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : South Asian

America

ദ​ക്ഷി​ണേ​ഷ്യ​ൻ വം​ശ​ജ​ർ​ക്കെ​തി​രെ​യു​ള്ള വി​ദ്വേ​ഷ​വും അ​തി​ക്ര​മ​ങ്ങ​ളും വർധിക്കുന്നു ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ കൃ​ഷ്ണ​മൂ​ർ​ത്തി

ദ​ക്ഷി​ണേ​ഷ്യ​ൻ വം​ശ​ജ​ർ​ക്കെ​തി​രെ​യു​ള്ള വി​ദ്വേ​ഷ​വും അ​തി​ക്ര​മ​ങ്ങ​ളും വ​ർ​ധിച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് യുഎ​സ് കോ​ൺ​ഗ്ര​സ് അം​ഗം രാ​ജ കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ചേ​ർ​ന്നു.

വാ​ഷിം​ഗ്ടൺ ഡിസി​യി​ൽ ന​ട​ന്ന ദേ​ശീ​യ റൗ​ണ്ട് ടേ​ബി​ൾ യോ​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ​അ​മേ​രി​ക്ക​ൻ എംപി​മാ​രാ​യ പ്ര​മീ​ള ജ​യ​പാ​ൽ, അ​മി ബെ​റ, സു​ഹാ​സ് സു​ബ്ര​ഹ്മ​ണ്യം, ശ്രീ ​താ​നെ​ദാ​ർ എ​ന്നി​വ​രും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

വി​ദ്വേ​ഷ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും കൃ​ത്യ​മാ​യ റി​പ്പോ​ർ​ട്ടിം​ഗ് സം​വി​ധാ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള ’ഹേ​റ്റ് ക്രൈം​സ് ക​മ്മീ​ഷ​ൻ ആ​ക്ട്’ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് യോ​ഗം ച​ർ​ച്ച ചെ​യ്തു. അ​മേ​രി​ക്ക​യി​ൽ ആ​രാ​യാ​ലും വം​ശ​ത്തി​ന്‍റെ​യും മ​ത​ത്തി​ന്‍റെയും പേ​രി​ൽ പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട​രു​തെ​ന്ന് രാ​ജ കൃ​ഷ്ണ​മൂ​ർ​ത്തി വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up